അമാവാസി നാളിൽ പ്രത്യേക മരുന്ന് നൽകി വശീകരിക്കും, സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ട് : നിത്യാനന്ദയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സഹായി വിജയകുമാർ രംഗത്ത്
സ്വന്തം ലേഖകൻ ചെന്നൈ: അമാവാസി നാളിൽ പ്രത്യേക മരുന്ന നൽകി വശീകരിക്കും. സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും അയാളുടെ ആശ്രമത്തിൽ ലൈംഗീക ആരോപണത്തിന് ഇരയായിടട്ടുണ്ട്. പീഡനസ്വാമി നിത്യാനന്ദയ്‌ക്കെതിരെ വെളിപ്പെടുത്തലുകളുമായി സഹായി വിജയകുമാർ രംഗത്ത്.രാജ്യം വിട്ടപോയെന്നാണ് നിത്യാനന്ദ അവകാശപ്പെടുന്നത്. എന്നാൽ അദ്ദേഹമിപ്പോഴും വാട്‌സ്ആപ്പിലും ഫെയ്‌സ്ബുക്കിലും സജീവമാണ്. തിരച്ചിൽ നടത്തുന്നവർ വേണ്ടരീതിയിൽ ആശ്രമത്തിൽ തിരഞ്ഞാൽ അദ്ദേഹത്തെ കിട്ടുമെന്നും വിജയകുമാർ പറയുന്നു. നിത്യാനന്ദ കൊടുംകുറ്റവാളിയാണെന്നും ആശ്രമത്തിന്റെ മറവിൽ നടക്കുന്ന അതിക്രമങ്ങളിൽ താനും പങ്കാളിയായിരുന്നെന്ന് വിജയകുമാർ പറയുന്നു. നീതീപീഠം വിധിക്കുന്ന ഏത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അൽപസമയം സംസാരിക്കാൻ […]