കോടതി അലക്ഷ്യ കേസ് : ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചാരണം നടത്തിയ മൂന്ന് സുപ്രീംകോടതി അഭിഭാഷകര്‍ക്ക് തടവുശിക്ഷ
സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായ റോഹിന്റന്‍ നരിമാന്റെ ഉത്തരവിനെതിരെ പ്രചരണം നടത്തിയ മൂന്ന് അഭിഭാഷകര്‍ക്ക് തടവുശിക്ഷ. ഇവര്‍ അഭിഷാക സംഘടനാ നേതാക്കള്‍ക്കള്‍ കൂടിയാണ്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് തടവുശിക്ഷ വിധിച്ചത്. കോടതി അലക്ഷ്യ കേസില്‍ മൂന്ന് മാസത്തേക്കാണ് മൂന്ന് മുതിര്‍ന്ന അഭിഭാഷകരെ കോടതി ശിക്ഷിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും ഒപ്പം അഭിഭാഷക സംഘടന നേതാക്കളുമായ അഡ്വ. വിജയ് കുര്‍ല, അഡ്വ. റാഷിദ് ഖാന്‍, അഡ്വ. നിലേഷ് ഒജാ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. മലയാളി അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയ്‌ക്കെതിരെ സുപ്രീംകോടതി എടുത്ത […]