play-sharp-fill

ദേവനന്ദയുടെ കുടുംബത്തിന്റെ കണ്ണീരുണങ്ങുംമുൻപ് ആറാംക്ലാസുകാരന്റെ ദുരൂഹ തിരോധാനം ; കാണാതായത് അമ്മാവനൊപ്പം ഉറങ്ങിക്കിടന്ന വിദ്യാർത്ഥിയെ

സ്വന്തം ലേഖകൻ പത്തനംതിട്ട: പെരുനാട് കൂനംകരയിൽ ആറാംക്ലാസ് വിദ്യാർത്ഥിയെ കാണ്മാനില്ല. കൂനംകര നെടുമണ്ണിൽ അമ്മാവനൊപ്പം കിടന്നുറങ്ങിയ 11 വയസുകാരനെയാണ് വ്യാഴാഴ്ച പുലർച്ച മുതൽ കാണാതായത് . പുലർച്ചെ മുതലാണ് കുട്ടിയെ കാണാതായതെന്ന് ബന്ധുക്കൾ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു . സംഭവത്തിൽ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊല്ലത്ത് ദേവനന്ദയെ കാണാതായതിന് പിന്നലെ കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ നിന്നും കണ്ടെത്തിയതിന്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. ദേവനന്ദയെ കാണാതായി ഒരാഴ്ച എട്ടുദിവസം പിന്നിടുമ്പോൾ മറ്റൊരു കുട്ടിയെ കൂടി പത്തനംതിട്ടയിൽ വീടിനുള്ളിൽ നിന്നും കാണാതാവുന്നത്.

അഞ്ചുരുളിയിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

സ്വന്തം ലേഖകൻ കട്ടപ്പന: അഞ്ചുരുളിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഒൻപതാം മൈൽ സ്വദേശിയും വെള്ളയാംകുടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അലൻ ടോമിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെയാണ് മഡൃദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ദിവസമാണ് ഇടുക്കിയിലെ അഞ്ചുരുളി ജലാശയത്തിൽ സുഹൃത്തിനൊപ്പം കുളിക്കുന്നതിനിടെ അലനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെ സ്‌കൂബ ഡൈവിംഗ് സംഘം അടക്കമുള്ളവരുടെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.