play-sharp-fill

ആളൊഴിഞ്ഞ ബി. ജെ. പി അധ്യക്ഷ  കസേര; കുമ്മനത്തെ പ്രസിഡന്റ് ആക്കാൻ ചരട് വലിച്ച് ആർ.എസ്.എസ്

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ക്ക​പ്പെ​ട്ട​തി​നെ​തു​ട​ര്‍​ന്ന്​ ബി.​ജെ.​പി​യി​ല്‍ സംസ്ഥാന അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തി​നാ​യി ‘ക​സേ​ര​ക​ളി’ മുറുകുകയാണ്. സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി​മാ​രാ​യ എം.​ടി. ര​മേ​ശ്, കെ. ​സു​രേ​ന്ദ്ര​ന്‍, ശോ​ഭാ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പ്ര​ധാ​ന​മാ​യും പ്ര​സി​ഡ​ന്‍​റ്​ സ്ഥാ​ന​ത്തേ​ക്ക്​ ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മു​ന്‍ പ്ര​സി​ഡ​ന്‍​റ്​ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്​ വേ​ണ്ടി ആ​ര്‍.​എ​സ്.​എ​സും ച​ര​ടു​വ​ലി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ല്‍ കെ. ​സു​രേ​ന്ദ്ര​നാ​ണ്​ പ്ര​സി​ഡ​ന്‍​റാ​കാ​ന്‍ ഏ​റെ സാ​ധ്യ​ത.​ നേരത്തെ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മി​സോ​റം ഗ​വ​ര്‍​ണ​റാ​യി നി​യ​മി​ച്ച​പ്പോ​ഴും പ്ര​സി​ഡ​ന്‍​റാ​കാ​ന്‍ ആ​ദ്യം പ​രി​ഗ​ണി​ക്ക​പ്പെ​ട്ട​ത്​ കെ.സുരേന്ദ്രനെ ആയിരുന്നു. ശ്രീ​ധ​ര​ന്‍പി​ള്ള​യു​ടെ പി​ന്‍ഗാ​മി ആ​രെ​ന്ന്​ പ​രി​ഗ​ണി​ക്കു​മ്പോഴും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ […]