പട്ടാളക്കാരനായിരുന്ന മകന്റെ മയ്യത്ത് തിരഞ്ഞ് തൂമ്പയുമായി പിതാവ് അലയാന്‍ തുടങ്ങിയിട്ട് എട്ട് മാസം;മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ച ശേഷം മാന്യമായി ഖബര്‍ ഒരുക്കണമെന്ന അന്ത്യാഭിലാഷവുമായി വയോധികനായ പിതാവ്
സ്വന്തം ലേഖകന്‍ ശ്രീനഗര്‍: കശ്മിര്‍ താഴ്വരയില്‍ ഒരു പിതാവ് കഴിഞ്ഞ എട്ടുമാസമായി തട്ടിക്കൊണ്ടുപോയ മകന്റെ മയ്യിത്ത് തിരഞ്ഞുകൊണ്ടിരിക്കുകയാണ്. 56 കാരനായ മന്‍സൂര്‍ അഹമ്മദ് വാഗ്വേ ഓഗസ്റ്റ് രണ്ടിന് ആരംഭിച്ച തന്റെ പ്രയത്നം ഇന്നും തുടരുകയാണ്. ടെറിറ്റോറിയല്‍ ആര്‍മിയില്‍ പട്ടാളക്കാരനായിരുന്ന മകന്‍ ഷാഖിര്‍ മന്‍സൂറിനെ തീവ്രവാദികള്‍ ഓഗസ്റ്റ് രണ്ടിന് തട്ടികൊണ്ടുപോകുകയായിരുന്നു. അന്നു മുതല്‍ പിതാവ് മന്‍സൂര്‍ അഹമ്മദ് രാവിലെ തൂമ്ബയുമായി ഒരു ദിവസംപോലും വിശ്രമിക്കാതെ ഇറങ്ങുന്നുണ്ട് മകന്റെ മയ്യിത്ത് തെരയാന്‍. മകന്റെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചാല്‍ മാന്യമായ ഒരു അന്ത്യവിശ്രമം ഉറപ്പാക്കാനാണ് ഇദ്ദേഹത്തിന്റെ ശ്രമം. മകന്റെ രക്തക്കറപുരണ്ട […]