ശ്രീകുമാർ മേനോന് കുരുക്ക് മുറുകുന്നു ; മഞ്ജുവിന്റെ പരാതിയിൽ ആന്റണി പെരുമ്പാവൂർ , പ്രൊഡക്ഷൻ മാനേജർ സജി എന്നിവർ ക്രൈംബ്രാഞ്ചിന് മൊഴി നൽകി
സ്വന്തം ലേഖകൻ തൃശൂര്‍: ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ നല്‍കിയ പരാതിയില്‍ ക്രൈം ബ്രാഞ്ച് മൊഴി രേഖപ്പെടുത്തി. മഞ്ജുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സാക്ഷികളുടെ മൊഴിയാണ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തുന്നത്. ഒടിയന്‍ സിനിമയുടെ പ്രൊഡക്ഷന്‍ മാനേജര്‍ സജി, നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്. തൃശൂര്‍ ജില്ല ക്രൈം ബ്രാഞ്ച് എസിപി സി ഡി ശ്രീനിവാസന്‍റെ നേൃത്വത്തിലാണ് മൊഴിയെടുപ്പ് നടന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ പരാതിയില്‍ നേരത്തെ നടി മഞ്ജു വാര്യരുടെ മൊഴിയെടുത്തിരുന്നു. ശ്രീകുമാര്‍ മേനോന്‍ സമൂഹ മാധ്യമങ്ങള്‍ വഴി ദുഷ് പ്രചാരണം നടത്തിയെന്നും […]