play-sharp-fill

സിസ്റ്റർ അഭയ കേസിൽ സാക്ഷികളുടെ കൂറ് മാറ്റം സിബിഐയ്ക്ക് തലവേദനയാകുന്നു ; ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയും വിചാരണയ്ക്കിടെ കൂറുമാറി

സ്വന്തം ലേഖിക തിരുവനന്തപുരം: സിബിഐയ്ക്ക് തലവേദനയായി സിസ്റ്റർ അഭയ കേസിലെ സാക്ഷികളുടെ കൂറുമാറ്റം. വിചാരണയ്ക്കിടെ ഒരു സാക്ഷി കൂടി കൂറുമാറി. കേസിലെ ഇരുപത്തിമൂന്നാം സാക്ഷിയായ അച്ചാമ്മയാണ് വിചാരണയ്ക്കിടെ കൂറുമാറിയത്. അഭയ കൊല്ലപ്പെടുമ്പോൾ കോട്ടയം പയസ് ടെൻത്ത് കോൺവെന്റിലെ ജീവനക്കാരിയായിരുന്നു അച്ചാമ്മ. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയിലെ അസ്വാഭാവികമായ ചിലത് കണ്ടുവെന്നായിരുന്നു അച്ചാമ്മ സിബിഐക്ക് നൽകിയ മൊഴി. പക്ഷെ അസ്വാഭാവിമായ താൻ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയിൽ മൊഴി നൽകി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മയെ സുപ്രീംകോടതിയെ സമീപിച്ചാണ് […]