മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി പരാതി ; തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസ് ; പരാതി നൽകിയത് നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ
സ്വന്തം ലേഖകൻ കോഴിക്കോട് : മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. തിരക്കഥാകൃത്തായ എസ്.എൻ. സ്വാമി, പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് കസബ പൊലീസ് കേസെടുത്തിരിക്കുന്നത്. നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ (പിപി എബ്രഹാം) ആണ് കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്. സഭവത്തിൽ […]