അത്‌ലറ്റിക് മീറ്റിനിടെ കുട്ടിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടറോട് ദേശീയ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, നടപടി കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെത്തുടർന്ന്
സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറോട് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്. സംഭവത്തിലെ ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകർപ്പുകളും തുടർനടപടികളും ഉൾപ്പെടെയുള്ള വിശദവും വസ്തുതാപരവുമായ റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിയമപ്രകാരം നിയുക്തമായി രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കമ്മീഷനുകൾ ഈ […]