സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍ നിന്നിറങ്ങാന്‍ നിര്‍ദ്ദേശിക്കാനാവില്ല; മഠത്തില്‍ നിന്നിറങ്ങണോ എന്ന് തീരുമാനിക്കേണ്ടത് മുന്‍സിഫ് കോടതി; കാരക്കമാല കോണ്‍വെന്റിലെ താമസത്തിന് പൊലീസ് സംരക്ഷണം നല്‍കാനാവില്ല; സിസ്റ്റര്‍ ലൂസി സമർപ്പിച്ച പൊലീസ് സംരക്ഷണ ഹര്‍ജി തീര്‍പ്പാക്കി ഹൈക്കോടതി
സ്വന്തം ലേഖകന്‍ കൊച്ചി: സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനോട് കോണ്‍വെന്റില്‍ നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കാനാവില്ലന്നും കാരക്കമാല കോണ്‍വെന്റിലെ താമസത്തിന് പൊലിസ് സംരക്ഷണം നല്‍കാനാവില്ലന്നും കേരള ഹൈക്കോടതി. സിസ്റ്റര്‍ ലൂസി കോണ്‍വെന്റില്‍ നിന്ന് മാറണമോ എന്ന് തീരുമാനിക്കേണ്ടത്മുന്‍സിഫ് കോടതിയാണന്നും ഹൈക്കോടതി വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും താമസിക്കുകയാണെങ്കില്‍ സംരക്ഷണം നല്‍കാനും പൊലിസിന് കോടതി നിര്‍ദേശം നല്‍കി. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ട് അടുത്ത ഒരാഴ്ചക്കുള്ളില്‍ ഏതെങ്കിലും ഒരു കക്ഷി മുന്‍സിഫ് കോടതിയെ സമീപിച്ചാല്‍, അതില്‍ മൂന്ന് ആഴ്ചക്കുള്ളില്‍ തീരുമാനം എടുക്കാനും മുന്‍സിഫ് കോടതിക്ക് ഹൈക്കോടതി നിര്‍ദ്ദേശം […]