play-sharp-fill

സിസ്റ്റര്‍ അഭയയെ ആരും കൊന്നതല്ല, കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ വീണതാണെന്ന് അഭയയുടെ ആത്മാവ്; ഒരാളുടെ വാട്‌സ് ആപ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്ന് ഫാ. മാത്യു നായ്ക്കംപറമ്പില്‍

സ്വന്തം ലേഖകൻ മുരിങ്ങൂർ: ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു സിസ്റ്റർ അഭയയുടെ മരണം. വിധി പറഞ്ഞ് ദിവസങ്ങൾക്ക് ശേഷവും സിസ്റ്റർ അഭയയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകളും നിരവധിയാണ്. സിസ്റ്റർ അഭയയെ ആരും കൊലപ്പെടുത്തിയതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണെന്നും മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്റർ സ്ഥാപകൻ ഫാ. മാത്യു നായ്ക്കംപറമ്പിൽ. ചെറുപ്പത്തിൽ ദുരുപയോഗിക്കപ്പെട്ട വ്യക്തിയാണ് അഭയയെന്നും അതിനാൽ പുരുഷന്മാരെ കാണുമ്പോൾ പേടിയായിരുന്നെന്നും ഫാ.മാത്യു നായ്ക്കംപറമ്പിൽ പറയുന്നു.ഇക്കാര്യങ്ങൾ അഭയയുടെ ആത്മാവ് വെളിപ്പെടുത്തിയതായുള്ള ഒരാളുടെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്നും ഫാദർ മാത്യൂ പറയുന്നു. […]

കാത്തിരിപ്പിന് വിരാമം…! 28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കൊലക്കേസിൽ ഈ മാസം വിധി പറയും ; ഫാ. ജോസ് പുതൃക്കയിലിനെ വിചാരണ കൂടാതെ വെറുതെ വിട്ടതിന് സുപ്രീംകോടതിയിൽ അപ്പീൽ നൽകുമെന്ന് സി.ബി.ഐ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമമിട്ട് 28 വർഷങ്ങൾക്ക് ശേഷം സിസ്റ്റർ അഭയ കേസിൽ ഈ മാസം വിധി പറയും. കേസിൽ തിരുവനന്തപുരം സിബിഐ കോടതിയിൽ പ്രതിഭാഗവും പ്രോസിക്യൂഷൻ വാദവും ഇന്ന് പൂർത്തിയായി. സിബിഐ കോടതി ജഡ്ജി കെ.സനൽകുമാർ ഈ മാസം 22 ന് വിധി പറയും. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നാണ് കേസിന്റെ വിചാരണ സിബിഐ കോടതിയിൽ ആരംഭിച്ചത്.കേസിൽ പ്രോസിക്യൂഷൻ സാക്ഷികളായി 49 പേരെയാണ് വിസ്തരിച്ചത്. അതേസമയം പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും വിസ്തരിക്കുവാൻ പ്രതികൾക്ക് സാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. കേസിൽ 2008 […]