വെഞ്ഞാറമൂട്ടിൽ കക്കൂസ് കുഴിയിൽ നിന്നും പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ; പ്രതിയായ ഭർത്താവ് കർണ്ണാടകയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് പൊലീസ് ; പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ വഴിമുട്ടി അന്വേഷണം
സ്വന്തം ലേഖകൻ തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ച് മൂടിയ ശേഷം ഒളിവിൽ പോയ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കക്കൂസ് കുഴിയിൽ നിന്നും ചൊവ്വാഴ്ച പൊലീസ് പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിനസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസിൽ പ്രതിയായ കുട്ടൻ കർണ്ണാടകയിൽ ജോലി ചെയ്തിരുന്നതിനാൽ അവിടേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കില്ല. പ്രതിയുടെ കൈവശം പണമില്ലാത്തതിനാൽ കൂടുതൽ ദൂരം പോയിരിക്കാൻ സാധ്യതയില്ലെന്നും […]