മിണ്ടാതെയിരുന്നാലാണ് അവസരം ലഭിക്കുന്നതെങ്കിൽ എനിക്കത് ആവശ്യമില്ല ; ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും : നടൻ സിദ്ധാർത്ഥ്
സ്വന്തം ലേഖിക ചെന്നൈ: എൻഡിഎ സർക്കാറിന്റെ കൊള്ളരുതായ്മകൾക്കെതിരെ ശക്തമായി പ്രതികരിച്ചിട്ടുള്ള താരമാണ് സിദ്ധാർത്ഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായി പ്രതികരിക്കുകയും പ്രതിഷേധത്തിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. അതേസമയം ഇത്തരത്തിൽ പ്രതികരിക്കുന്നത് കാരണം സിനിമാ കരിയറിനെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് മിണ്ടാതിരുന്നാലാണ് അവസരം ലഭിക്കുകയെങ്കിൽ എനിക്കത് ആവശ്യമില്ല, ഇപ്പോൾ നിശബ്ദത പാലിച്ചാൽ പിന്നീടെനിക്ക് കുറ്റബോധം തോന്നും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ‘നമ്മുടെ ജീവിതം ഒരു ഇരുണ്ട കാലത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗർഭാഗ്യകരമാണ്. രക്തം തിളപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങൾ വളർന്നുവന്ന ഒരു […]