play-sharp-fill

വീട്ടിലെത്തിയാലും സ്വസ്ഥമായി കിടന്നുറങ്ങാൻ സാധിക്കുന്നില്ല..! പോലീസുകാർ കടുത്ത മാനസിക സമ്മർദ്ദത്തിൽ..! ചിങ്ങവനം മുൻ പ്രൊബേഷൻ എസ് ഐ ലിനേഷിനെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല..!

സ്വന്തം ലേഖകൻ കോട്ടയം : ചിങ്ങവനം പോലീസ് സ്റ്റേഷനിലെ മുൻ പ്രൊബേഷൻ എസ് ഐയെ ദുരൂഹ സാഹചര്യത്തിൽ കാണാനില്ല. നിലവിൽ തലശ്ശേരി സ്റ്റേഷനിലെ എസ് ഐ ആയ ലിനേഷിനെയാണ് ഏപ്രിൽ 24 മുതൽ കാണാതായത്. രാവിലെ വയർലെസ് അറ്റൻഡ് ചെയ്യാൻ എത്തേണ്ടിയിരുന്ന ഉദ്യോഗസ്ഥനായിരുന്നു ലിനേഷ്. സ്റ്റേഷനിൽ നിന്നും ഇതുസംബന്ധിച്ച വിവരങ്ങൾ ലിനേഷിനെ അതിരാവിലെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. വയർലെസ് അറ്റൻഡ് ചെയ്യൻ രാവിലെ എട്ടിന് സ്റ്റേഷനിലെത്തേണ്ട ലിനേഷിനെ പിന്നീട് ദുരൂഹ സാഹചര്യത്തിൽ കാണാതാവുകയായിരുന്നു. അന്നേ ദിവസം മണവാട്ടി ജങ്ഷനിലെ എടി എമ്മിൽ നിന്നും ലിനേഷ് […]

ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി; മൊഴിയെടുക്കാനെന്ന പേരിൽ റിസോർട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു ..! വീട്ടമ്മയുടെ പരാതിയിൽ എസ് ഐക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോഴിക്കോട് : ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയ വീട്ടമ്മയെ എസ് ഐ ബലാത്സംഗം ചെയ്തതായി പരാതി. സംഭവത്തിൽ എടച്ചേരി പൊലീസ് സ്റ്റേഷനിലെ മുന്‍ എസ് ഐ അബ്ദുള്‍ സമദിനെതിരെ കോടതി നിര്‍ദേശ പ്രകാരം വടകര പോലീസ് കേസെടുത്തു. ഭര്‍ത്താവുമായുണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് വടകര സ്വദേശിയായ വീട്ടമ്മ രണ്ടു വര്‍ഷം മുമ്പ് എടച്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാനെത്തിയത് എസ് ഐ ആയിരുന്ന അബ്ദുള്‍ സമദായിരുന്നു. വീട്ടമ്മയുടെ മൊബൈല്‍ നമ്പര്‍ കൈക്കലാക്കിയ ശേഷം ഇവരുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് എസ്ഐ […]

വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം; വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഭീഷണി…! യുവതിയുടെ പരാതിയിൽ ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെഎസ്.ഐക്കെതിരെ കേസ്

‌‌‌ സ്വന്തം ലേഖകൻ തിരുവനന്തപുരം: ‌‌‌വഴിത്തർക്കത്തിന്റെ പേരിൽ വീട്ടിൽ കയറി അതിക്രമം കാട്ടിയഎസ് ഐക്കെതിരെ കേസ്. ആലപ്പുഴ റെയിൽവേ പൊലീസ്‌ സ്റ്റേഷനിലെ എസ് ഐ മന്നൂർക്കോണം സ്വദേശി ഷാനിഫിനെതിരേയാണ് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ ഷാനിഫും സുഹൃത്തുക്കളും യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകടക്കുകയും മുറ്റത്തുണ്ടായിരുന്ന വീട്ടുപകരണങ്ങൾ അടിച്ചു നശിപ്പിക്കുകയുമായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ഭീഷണിപ്പെടുത്തി. തന്നെയും മകളെയും വണ്ടിയിടിച്ചു കൊലപ്പെടുത്തുമെന്ന് ഷാനിഫ് നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്ന് യുവതി പരാതിയിൽ ആരോപിച്ചു. ഭർത്താവ് വിദേശത്തായതിനാൽ യുവതിയും മകളും മാത്രമാണ് […]

നാഥനില്ല കളരിയായി സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ ; 76 സ്റ്റേഷനുളിൽ സി.ഐമാരില്ല, മേധാവിമാർ ഇപ്പോഴും എസ്.ഐമാർ തന്നെ ; പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്ന് നാല് വർഷം പിന്നിട്ടിട്ടും പൂർത്തിയായില്ല ; ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുമ്പോഴും സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം : പിണറായി സർക്കാർ പൊലീസിൽ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്നാണ് സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാരിൽ നിന്ന് സി.ഐമാർക്ക് നൽകിയത്. 2018ലാണ് പിണറായി സർക്കാർ ഈ തീരുമാനം നടപ്പിലാക്കിയത്. എന്നാൽ നാല് വർഷം കഴിയുമ്പോഴും ഇത് പൂർത്തിയാക്കാൻ പിണറായി സഖാവിന് കഴിഞ്ഞിട്ടില്ല. ഇതോടെ 76 സ്റ്റേഷനുളിൽ മേധാവിമാര് ഇപ്പോഴും എസ്.ഐമാർ തന്നെയാണ് ഗുണ്ടാ ആക്രമണങ്ങൾ ഉൾപ്പടെയുള്ള അതിക്രമങ്ങൾ തുടരുന്നതിനിടെയാണ് സംസ്ഥാന പൊലീസിൽ ആവശ്യത്തിന് സി.ഐമാരെ കിട്ടാനില്ലാത്തത്. എസ്.ഐമാരുടെ സ്ഥാനക്കയറ്റം വൈകുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 2014 മുതലുള്ള എസ്.ഐമാരുടെ സ്ഥാനക്കയറ്റം കൃത്യമായി […]