ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ : ആവശ്യ സർവീസുകൾ അല്ലാത്ത കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ; കടകൾ തുറക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളിങ്ങനെ
സ്വന്തം ലേഖകൻ ന്യൂഡൽഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് നിലനിൽക്കുന്ന ലോക് ഡൗണിൽ കൂടുതൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് നഗരപരിധിക്ക് പുറത്തുള്ള കടകൾ തുറക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകി . പഞ്ചായത്ത് പരിധിയിൽ അവശ്യസർവീസുകൾ അല്ലാത്ത കടകളും തുറക്കാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. എന്നാൽ രോഗ വ്യാപനത്തിന്റെ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ പരിധിയിൽ ഇളവ് ബാധകമല്ല. നഗരപരിധിയ്ക്ക് വെളിയിൽ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന എല്ലാ കടകൾക്കും ഈ ഇളവുകൾ […]