വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ ; ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലെന്ന് സംശയം
സ്വന്തം ലേഖകൻ തലശേരി : വീടിനുള്ളിൽ ദമ്പതിമാർ തൂങ്ങിമരിച്ച നിലയിൽ. ഏകമകൻ ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി മരിച്ചതിന്റെ നിരാശയിലാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്ന് സൂചന. കൊളശേരി കളരിമുക്കിൽ നാമത്ത് വീട്ടിൽ എൻ.വി ഹരീന്ദ്രൻ (51) , ഭാര്യ ഷാഖി (42 )എന്നിവരാണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവരുടെ ഏകമകനും ജഗന്നാഥ് ഐടിസി വിദ്യാർഥിയുമായ സാവന്ദ് (22) ബ്ലൂവെയിൽ ഗെയിമിൽ കുടുങ്ങി നേരത്തെ ജീവനൊടുക്കിയിരുന്നു. ഇതിലുള്ള മനോവിഷമമാണ് ദമ്പതികളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നു. തലശ്ശേരി സിഐ കെ സനൽകുമാറിന്റെ […]