കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം ; നാലു മാസം ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊന്നു ; ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖിക തിരുവനന്തപുരം : നാലു മാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച്് കൊന്നു.വയറ്റിൽ വളരുന്ന കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള വഴക്കിനിടെയാണ് കാലിൽ തോർത്തുകൊണ്ടു കെട്ടി വായിൽ തുണി തിരുകി കഴുത്തു ഞെരിച്ചു കൊന്നത്. കാഞ്ഞിരംകുളം നെടിയകാല ചാവടി കല്ലുതട്ടു വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷൈനി(25)യാണു ഭർത്താവിന്റെ കൈകളാൽ ക്രൂരമായി കൊലചെയ്യപ്പെട്ടത്. നിധീഷിന്റെ ലഹരി ഉപയോഗവും സംശയ രോഗവുമാണ് ഷൈനിയുടെ മരണത്തിൽ കലാശിച്ചത്. സംഭവത്തിൽ ഭർത്താവ് നിധീഷിനെ(33) പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നു വയസ്സുള്ള മകൻ സംഭവം കണ്ടു നിലവിളിച്ചെങ്കിലും മാതാപിതാക്കളുടെ വഴക്കിനിടെ […]