video
play-sharp-fill

പീഡനദൃശ്യങ്ങൾ സമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു ; ഒരാൾ പോലീസ് പിടിയിൽ

  സ്വന്തം ലേഖിക നേമം : യുവതിയെ പീഡിപ്പിതിന് ശേഷം ദൃശ്യങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു . നേമം കല്ലിയൂർ സ്വദേശിയായ രാജീവ് (36) ആണ് നേമം പോലീസിന്റെ പിടിയിലായത് . ഈ കേസിൽ ഇനി രണ്ടുപേർ കൂടി അറസ്റ്റിലാകാനുണ്ട് . പിടിയിലായ പ്രതിക്ക് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽകോളേജിൽ ആശുപത്രിയിലേയ്ക്കും മാറ്റിയിരുന്നു . പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി .

സ്വകാര്യ ബസിൽ ബാലികയ്ക്ക് പീഡനം ; പോലീസ് അന്വേഷണം ആരംഭിച്ചു

  സ്വന്തം ലേഖിക മലപ്പുറം : മലപ്പുറം തിരൂരിൽ സ്വകാര്യ ബസിൽ ബാലികക്ക് പീഡനം. ലൈംഗികാതിക്രമം സഹയാത്രിക മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി പൊലീസിനു കൈമാറി. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകാൻ തയ്യാറായിട്ടില്ല. എന്നാൽ ദൃശ്യം പരിശോധിച്ച് തുടർ നടപടികളെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെയാണ് സംഭവം നടന്നത്. സ്വകാര്യ ബസിൽ വച്ച് പതിനഞ്ച് വയസിന് താഴേയുള്ള പെൺകുട്ടിയോട് കണ്ടക്ടർ മോശമായി പെരുമാറുകയായിരുന്നു. ഇത് പലതവണ ആവർത്തിച്ചപ്പോൾ തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രിക ദൃശ്യങ്ങൾ ഫോണിൽ പകർത്തി. ശേഷം വിദേശത്തുള്ള അവരുടെ ഭർത്താവിന് ദൃശ്യങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് […]