play-sharp-fill

ജഡ്ജി ചേംബറിൽ വെച്ച് കടന്നു പിടിച്ചെന്ന് യുവ അഭിഭാഷകയുടെ പരാതി;ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തിട്ടില്ലെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ചേമ്പറിലേക്ക് വിളിച്ച് വരുത്തി ജഡ്ജി കടന്നുപിടിച്ചെന്ന പരാതിയുമായി യുവ അഭിഭാഷക. കവരത്തി ജഡ്ജ് അനിൽ കുമാറിനെതിരെ പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് ലക്ഷദ്വീപിൽ നിന്നുള്ള അഭിഭാഷകയാണ്. പുറത്തുപറയാതിരുന്നാൽ കേസുകളിൽ അനുകൂല നിലപാടെടുക്കാമെന്ന് വാഗ്ദാനം ചെയ്തെന്നും ഹൈക്കോടതി റജിസ്ട്രാർക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നും പരാതിക്കാരി പറയുന്നു. സംഭവത്തില്‍ ‍ലക്ഷദ്വീപ് ബാർ അസോസിയേഷൻ പ്രതിഷേധിക്കും. മാർച്ച് 11നാണ് യുവ അഭിഭാഷക ഹൈക്കോടതി റജിസ്ട്രാർ ജനറലിന് പരാതി നൽകിയത്. ജില്ലാ ജഡ്ജി തന്നെ ചേംബറിലേക്ക് വിളിപ്പിക്കുകയും കടന്നുപിടിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതു തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നും […]

തലസ്ഥാനത്ത് പട്ടാപ്പകൽ പെൺകുട്ടിയോട് അതിക്രമം;മധ്യവയസ്കൻ പിടിയിൽ;ജില്ലയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പെരുകുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: പട്ടാപ്പകൽ പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയ മധ്യവയസ്‌കനെ പോലീസ് പിടി കൂടി. തിരുവനന്തപുരം നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസ് ടെര്‍മിനലില്‍ ഇന്നലെ ഉച്ചയ്ക്ക് ആണ് സംഭവമുണ്ടായത്. വെഞ്ഞാറമൂട് പുല്ലാംമ്പാറ സ്വദേശി മധു (56) ആണ് നെടുമങ്ങാട് പോലീസിൻ്റെ പിടിയിലായത്. ബസ് കാത്തിരുന്ന ബി.ടെക് വിദ്യാര്‍ഥിയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. ബസ്സ് കാത്തു നിന്നിരുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് വന്നിരിക്കുകയും വളരെ മോശമായി സംസാരിക്കുകയുമായിരുന്നു. ഇയാളോട് മാറിയിരിക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പെണ്‍കുട്ടിയെ കയറിപ്പിടിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെച്ചതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞ് വെച്ചാണ് പൊലീസിനെ ഏല്‍പ്പിച്ചത്. തിരുവനന്തപുരം […]

വിമാനത്തിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; എയർ ഇന്ത്യ എക്സ്പ്രസിൽ ആണ് സംഭവം.

സ്വന്തം ലേഖകൻ കൊച്ചി: വിമാനത്തിനുള്ളില്‍ യുവതിയോട് ലൈംഗിക അതിക്രമം. ആലപ്പുഴ മാവേലിക്കര നൂറനാട് അനില്‍ ഭവനില്‍ അഖില്‍ കുമാറിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിൽ നെടുമ്പാശേരിയിലേക്ക് വന്ന കൊല്ലം സ്വദേശിനിയെ ഇയാള്‍ മദ്യ ലഹരിയില്‍ കയറിപ്പിടിക്കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് കമ്പനി അധികൃതര്‍ വിവരം നെടുമ്പാശ്ശേരി പൊലീസിന് കൈമാറി. തുടര്‍ന്ന് പൊലീസ് എത്തിയാണ് അഖില്‍ കുമാറിനെ കസ്റ്റഡിയിലെടുത്തത്. മസ്‌കറ്റില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ പ്രതി അവധിക്ക് നാട്ടിലേക്ക് വന്നതായിരുന്നു. പ്രതിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.