പട്ടാപ്പകല്‍ കോട്ടയം നഗരത്തില്‍ അനാശാസ്യക്കാരുടെ ഗുണ്ടായിസവും പിടിച്ചുപറിയും; കെഎസ്ആര്‍ടി സ്റ്റാന്‍ഡിലും പരിസരത്തും ഇടനിലക്കാരായി മുറിമലയാളം പറയുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍; നടുറോഡിലെ തുക ഉറപ്പിക്കല്‍ മൂലം പൊല്ലാപ്പിലാകുന്നത് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍
തേർഡ് ഐ ബ്യൂറോ കോട്ടയം: നഗരത്തിലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡും പരിസരവും ലൈംഗിക തൊഴിലാളികളുടെ താവളമാണെന്നത് പരസ്യമായ രഹസ്യമാണ്. കുറച്ച് നാളുകള്‍ക്ക് മുന്‍പ് വരെ സന്ധ്യക്ക് ശേഷവും ഇരുളിന്റെ മറപറ്റിയും ആയിരുന്നു ലൈംഗിക തൊഴിലാളികളും തേടിയെത്തുന്നവരും തമ്മിലുള്ള വാക്കുറപ്പിക്കല്‍ നടന്നിരുന്നത്. എന്നാലിപ്പോള്‍ രാവിലെ മുതല്‍ ലൈംഗിക തൊഴിലാളികളുടെ താവളമായി മാറിയിരിക്കുകയാണ് കോട്ടയം നഗരം. കെഎസ്ആര്‍ടി സ്റ്റാന്‍ഡും പരിസരവും, തിയേറ്റര്‍ റോഡ്, അനശ്വര തിയേറ്ററിന് സമീപമുള്ള ഇടവഴികള്‍, തിരുനക്കര തുടങ്ങിയ ഇടങ്ങളാണ് ഇത്തരം സാമൂഹ്യവിരുദ്ധരുടെ സ്ഥിരം താവളം. കൂട്ടമായോ ഒറ്റയ്‌ക്കോ ‘കസ്റ്റമേഴ്‌സി’നെ കാത്ത് നില്‍ക്കുന്ന ഇവരുടെ പക്കലേക്ക് […]