തെരഞ്ഞെടുപ്പോ, ഡോളര്‍കടത്തോ, ആഴക്കടല്‍ കൊള്ളയോ, കര്‍ഷക സമരമോ മലയാളിക്ക് അറിയേണ്ട; ബിഗ് ബോസിലെ തമ്മില്‍തല്ലും പേളി മാണിയുടെ ഗര്‍ഭവും സീരിയലുകളിലെ പേക്കൂത്തും ഗ്ലാമര്‍ ഫോട്ടോ ഷൂട്ടും റേറ്റിംഗ് കയ്യടക്കുമ്പോള്‍ ;കേരളത്തിലെ യുവതലമുറ പൊട്ടക്കിണറ്റിലെ തവളകളാകുന്നു; ആര് ആരോട് പറയാൻ!
ഏ.കെ ശ്രീകുമാർ കോട്ടയം: അസംബ്ലി തിരഞ്ഞെടുപ്പ്, സ്വര്‍ണ്ണക്കടത്ത്, കടല്‍കൊള്ള, കര്‍ഷക സമരം, പെട്രോൾ, ഗ്യാസ് വിലവർദ്ധനവ് തുടങ്ങി നാട് അറിയേണ്ട വിഷയങ്ങളിലൊന്നും യാതൊരു താല്പര്യവുമില്ലാത്ത ഒരു ജനതയാണ് കേരളത്തില്‍ വളര്‍ന്ന് വരുന്നത്. ഇതിന്റെ ഉത്തമ ഉദാഹരണമാണ് യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റുകളിലും മൂന്നാംകിട ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വരുന്ന വാര്‍ത്തകള്‍. പേര്‍ളി മാണിയുടെ ഗര്‍ഭ വിശേഷങ്ങള്‍ക്കും, ബിഗ്‌ബോസിലെ തമ്മില്‍ തല്ലിനും പ്രേമ നാടകങ്ങള്‍ക്കും സീരിയല്‍ ഗോസിപ്പുകള്‍ക്കും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ആരാധകരുണ്ട്. പണ്ട് വനിതാ മാഗസിനിലെ ഡോക്ടറോട് ചോദിക്കുക എന്ന പംക്തി വായിച്ചുകൊണ്ട് ദീര്‍ഘനിശ്വാസം വിടുന്നവരും കണ്ണീരും കിനാവും […]