play-sharp-fill

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരീയൽ നടി ചിത്രലേഖ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സീരിയൽ താരം ചില്രേഖ അറസ്റ്റിൽ. തിരുവനന്തപുരം പൂഴി കുന്നിൽ വച്ചാണ് താരം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. മദ്യപിച്ച് വാഹനമോടിച്ച ചിത്രലേഖയുടെ മൂന്ന് ഇരുചക്ര യാത്രക്കാരിയെയാണ് ഇടിച്ച് വീഴ്ത്തിയത്. മദ്യപിച്ച് വാഹനമോടിച്ച് ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഒരു വ്യവസായിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്. കവടിയാർ സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 11.15 നായിരുന്നു അപകടം. തിരുവനന്തപുരം അമ്പലമുക്കിൽ വെച്ചാണ് സംഭവം നടന്നത്.