സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു ; രക്ഷപെടാൻ പുഴയിലേക്ക് ചാടിയ സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
സ്വന്തം ലേഖകൻ കൊൽക്കത്ത: സെൽഫിയെടുക്കാൻ റെയിൽവേ മേൽപ്പാലത്തിൽ കയറിയ യുവതി ട്രെയിൻ തട്ടി മരിച്ചു. യുവതിയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ. പശ്ചിമ ബംഗാളിലെ ജൽപൈഗുരി ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ഈ ദാരുണ സംഭവം നടന്നത്. മൈനഗുരിയിലെ ഒരു കോച്ചിംഗ് സെന്ററിലെ ഇരുപത്തിയൊന്നുകാരിയാണ് ട്രെയിൻ തട്ടി മരിച്ചത്. ഇരുവരും കോച്ചിംഗ് സെന്ററിൽ നിന്നും ഊദ്‌ലബരി പ്രദേശത്തെ ഖിസ് നദിക്കരയിൽ പിക്‌നിക്കിന് എത്തിയതായിരുന്നു. സ്ഥലങ്ങൾ കാണുന്നതിനിടെ യുവതിയും സുഹൃത്തും സെൽഫിയെടുക്കാനായി റെയിൽവേ മേൽപ്പാലത്തിൽ കയറുകയായിരുന്നു. സെൽഫി എടുക്കുന്നതിനെ ഇവർ ഇതുവഴി വന്ന പാസഞ്ചർ ട്രെയിൻ […]