play-sharp-fill

ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മാനേജ്‌മെന്റിന്റെ ധിക്കാരം; പിടിഎ മീറ്റിങ്ങിനെത്തിയ രക്ഷിതാക്കളെ സ്‌കൂളില്‍ കയറ്റാതെ ഗേറ്റ് പൂട്ടിയിട്ടു; പോലീസിനെ വിളിച്ച് വരുത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനും ശ്രമം; ക്ലാസ് ഓണ്‍ലൈനാക്കിയിട്ടും ആയമാര്‍ക്കുള്ള ശമ്പളവും രക്ഷിതാക്കള്‍ തന്നെ നല്‍കണമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ്‌

സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് കാലത്ത് ഫീസ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് രക്ഷിതാക്കളെ വിളിച്ച് വരുത്തി സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറ്റാതെ ഗേറ്റ് പൂട്ടിയിട്ട് ഇല്ലിക്കല്‍ ചിന്മയവിദ്യാലയത്തില്‍ മാനേജ്‌മെന്റിന്റെ ധിക്കാരം. സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരം ശനിയാഴ്ച രാവിലെ 11 മണിക്കാണ് രക്ഷിതാക്കളെ ഫീസ് കുറയ്ക്കുന്നതുമായ് ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് വിളിച്ചത്. ഇതനുസരിച്ച് രക്ഷിതാക്കള്‍ സ്‌കൂളിലെത്തി. എന്നാല്‍ ശനിയാഴ്ച തന്നെ രാവിലെ 8.30ന് പിടിഎ വാട്‌സ് ആപ് ഗ്രൂപ്പില്‍ മീറ്റിങ്ങ് റദ്ദ് ചെയ്യുന്നു എന്ന സന്ദേശം സ്‌കൂള്‍ മാനേജ്‌മെന്റ് പങ്ക് വച്ചു. ഇതാവട്ടെ, മിക്ക രക്ഷിതാക്കളും അറിഞ്ഞില്ല. […]