രണ്ടിന്റെ ഗുണന പട്ടിക മറന്നു ; അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ ഉപയോഗിച്ച് കിഴിച്ച് അധ്യാപിക ; ഇടതു കൈയ്ക്ക് സാരമായി പരിക്കേറ്റ കുട്ടി ചികിത്സയിൽ
കാൺപൂർ: ഗുണന പട്ടിക മറന്നതിന് അധ്യാപിക അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയുടെ കൈ ഡ്രില്ലർ ഉപയോഗിച്ച് കിഴിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം നടന്നത്. വിദ്യാർത്ഥി രണ്ടിന്റെ ഗുണന പട്ടിക മറന്നതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. കാൺപൂർ ജില്ലയിലെ പ്രേംനഗറിലെ അപ്പർ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന സിസാമൗ സ്വദേശിയാണ് അക്രമത്തിനിരയായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവമറിഞ്ഞ് പെൺകുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ എത്തി ബഹളമുണ്ടാക്കിയതായി പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. “അധ്യാപിക എന്നോട് ‘ടേബിൾ ഓഫ് 2’ പറയാൻ ആവശ്യപ്പെട്ടു. ഞാൻ അത് […]