സിനിമാപ്രേമികൾ അധികനാൾ കാത്തിരിക്കണ്ട…!ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ തന്നെ വരും: സത്യൻ അന്തിക്കാട്
സ്വന്തം ലേഖകൻ കൊച്ചി : സിനിമാപ്രേമികൾ അധികനാൾ ഇനി കാത്തിരിക്കണ്ട, ഞാനും മോഹൻലാലും ശ്രീനിവാസനും ഒന്നിക്കുന്ന സിനിമ ഉടൻ വരും. വികാരഭരിതനായി സംവിധായകൻ സത്യൻ അന്തിക്കാട്. മോഹൻലാൽ-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുക്കെട്ടിൽ ഇറങ്ങിയ സിനിമകൾക്ക് എക്കാലത്തും വലിയൊരു സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.നാടോടിക്കാറ്റ്, ടിപി ബാലഗോപാലൻ എംഎ, സന്മനസുളളവർക്ക് സമാധാനം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, പട്ടണപ്രവേശം, വരവേൽപ്പ് തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പ്രേക്ഷകർ എറ്റെടുത്ത് ചിത്രങ്ങളാണ്. ഇവരുടെ പുതിയ സിനിമയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികൾ കാത്തിരിക്കുന്നത്. വരവേൽപ്പാണ് മോഹൻലാൽസത്യൻ അന്തിക്കാട്ശ്രീനിവാസൻ കൂട്ടുകെട്ടിൽ അവസാനമായി പുറത്തിറങ്ങി ഹിറ്റായ ചിത്രം. സത്യൻ […]