തൂവൽസ്പർശംപോലെ ഹൃദയംകവർന്ന് കടന്നുപോയി സതീഷ് ബാബു പയ്യന്നൂർ.വിടവാങ്ങിയത് കഴിഞ്ഞ 40 വർഷങ്ങളായി മലയാള കഥയുടെ മാറ്റ് അളന്നകഥാകാരൻ.
മലയാള കഥയുടെ കഴിഞ്ഞ 40 വർഷത്തെ ചരിത്രത്തിൽ സതീഷ് ബാബു പയ്യന്നൂരിന്റെ സാന്നിധ്യം സജീവമായിരുന്നു. പുതു തലമുറയിൽപ്പെട്ട ഒരാളുടെ നോവൽ പലരും ആദ്യമായി വായിക്കുന്നത് സതീഷിന്റേതാണ്. മണ്ണ് എന്ന പേരിൽ 1989ൽ ഇ എം എസിന്റെ അവതാരികയോടുകൂടി പുറത്തിറങ്ങിയ നോവൽ. സി വി ബാലകൃഷ്ണൻ അല്ലാതെ പുതിയ തലമുറയിലെ ആരും നോവൽ എഴുതാത്ത കാലമായിരുന്നു അത്. കാവുമ്പായി കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണിത്. ഇന്ന് ആലോചിക്കുമ്പോൾ ഒരു എഴുത്തുകാരൻ ചെറുപ്രായത്തിൽ ഇങ്ങനൊരു നോവൽ എഴുതിയത് വിസ്മയം ജനിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഒരു കഥയുടെ പേരുപോലെ “ഒരു […]