അനധികൃത സ്വത്ത് സമ്പാദനക്കേസ്; ജയലളിതയുടെ തോഴി ശശികല ശിക്ഷപൂര്‍ത്തിയാക്കി; ജയില്‍ മോചിതയായത് കോവിഡ് ബാധിച്ച അവസ്ഥയില്‍
സ്വന്തം ലേഖകന്‍ ബംഗളുരു: അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ.ശശികല അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷ പൂര്‍ത്തിയാക്കി ജയില്‍ മോചിതയായി. പാരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ജയില്‍ മോചിതയായത്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയില്‍വച്ച് ഇന്നു രാവിലെയാണ് ജയില്‍ നടപടികള്‍ പൂര്‍ത്തിയായത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായതിനാല്‍ ശശികലയെ ചിലപ്പോള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും. ശശികലയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് ഭേദമായ ഉടന്‍ അവര്‍ ചെന്നൈയില്‍ എത്തും. ശശികലയ്ക്ക് താമസിക്കുന്നതിനായി കുടുംബാംഗങ്ങള്‍ അഞ്ചു […]