മുണ്ടക്കയം പഞ്ചായത്തിലെ ജീവനക്കാരി കോവിഡ് ബാധിച്ച് മരിച്ചു ; മരണം സംഭവിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടയിൽ
തേർഡ് ഐ ബ്യൂറോ കോട്ടയം : മുണ്ടക്കയം പഞ്ചായത്തിലെ ജീവിനക്കാരി കോവിഡ് ബാധിച്ച് മരിച്ചു. പി.ടി ജോലിക്കാരിയായ സാറാമ്മയാണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് 20 ദിവസത്തിലധികമായി ചികിത്സയിൽ കഴിയുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചികിത്സ. മുണ്ടക്കയം ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്വാസ തടസമുണ്ടായതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.