വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം ; സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയ്യന്നൂർ
സ്വന്തം ലേഖകൻ കണ്ണൂർ : വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് വധുവിനെ കാണാൻ യാത്ര തിരിച്ച സനൂപിനെ വരിച്ചത് മരണം. സനൂപിന്റെ ഓർമ്മകളിൽ വിങ്ങിപ്പൊട്ടി ജന്മനാടായ പയന്നൂർ. കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധയിൽ പൊലിഞ്ഞത് സനൂപിന്റെയും അവന്റെ വീട്ടുകാരുടെയും സ്വപ്നങ്ങൾ കൂടിയാണ്. വിവാഹത്തിന്റെ സ്വപ്നങ്ങൾ കണ്ട് ഒരുക്കങ്ങൾ പൂർത്തിയായി വരവെയാണ് സനൂപിനെ മരണം പുൽകിയത്. ഏപ്രിൽ പതിനൊന്നിന് സനൂപിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുതവധുവിനെ കാണാനായിരുന്നു സനൂപിന്റെ യാത്ര. പയ്യന്നൂർ സ്വദേശി ആയ സനൂപ് ഓട്ടോഡ്രൈവർ എൻ. വി .ചന്ദ്രന്റെയും ശ്യാമളയുടെയും […]