രേഖകൾ മുഴുവനും ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികനും ഇനി ഇന്ത്യൻ പൗരനല്ല ; തടങ്കൽപ്പാളയത്തിൽ ജീവിച്ചത് പതിനൊന്ന് ദിവസം
സ്വന്തം ലേഖകൻ ഡൽഹി ; രേഖകൾ മുഴുവൻ ഹാജരാക്കിയിട്ടും രാജ്യത്തിന് വേണ്ടി ജീവിതം മാറ്റിവച്ച സൈനികളും ഇനി ഇന്ത്യൻ പൗരനല്ല. വെടിയൊച്ച നിലയ്ക്കാത്ത കാർഗിലിലും കുപ്‌വാരയിലും ജീവിച്ച നാളുകളിലൊന്നും നേരിടാത്ത ദുരവസ്ഥയാണ് സൈന്യത്തിൽനിന്നു വിരമിച്ചശേഷം മുഹമ്മദ് സനാവുള്ളയെ (52) കാത്തിരുന്നത്. രാജ്യത്തിനുവേണ്ടി പോരാടി മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ കൈയിൽനിന്ന് സാക്ഷ്യപത്രം നേടി വിരമിച്ച സൈനികൻ ഇന്ത്യക്കാരനല്ലെന്ന് ഫോറിനേഴ്‌സ് ട്രിബ്യൂണലാണ് വിധിച്ചത്. തുടർന്ന് ഗ്വാൽപാഡയിലെ ജില്ലാ ജയിലിൽ പ്രവർത്തിക്കുന്ന താൽകാലിക തടങ്കൽപ്പാളയത്തിൽ 11 ദിവസത്തെ തടവുജീവിതം. ‘ഞാനും എന്റെ പിതാവും ഇന്ത്യക്കാരാണ്. അതിന്റെ […]