കരൾ മാത്രമല്ല മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം ; സന്ധ്യ അവളുടെ കരള്‍ പരമരഹസ്യമായി ഒരാള്‍ക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത, മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിയെന്ന് പറയുന്നത് വിശ്വസനീയമല്ല : സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍
സ്വന്തം ലേഖകൻ കൊച്ചി : സംസ്ഥാനത്ത് അവയവക്കച്ചവട മാഫിയ ഉണ്ട് എന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയതിന് പിന്നാലെ അന്വേഷണവും പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് സഹോദരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത് എത്തിയിരിക്കുന്നത്. 2018ല്‍ സന്ധ്യ അവളുടെ കരള്‍ പരമരഹസ്യമായി ഒരാള്‍ക്ക് വിറ്റെന്നും എഴുത്തും വായനയും അറിയാത്ത മരണപ്പെട്ട സന്ധ്യ ഒറ്റയ്ക്ക് എറണാകുളത്ത് ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തി എന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും സനല്‍കുമാര്‍ ശശിധരന്‍ ആരോപിക്കുന്നു. സംവിധായകൻ സനല്‍കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം, ‘ഇത് സമൂഹത്തോടുള്ള ഒരു സഹായാഭ്യര്‍ത്ഥനയാണ്. […]