ലോക് ഡൗണില്‍ ജോലി ചെയ്യാതെ വീട്ടില്‍ കഴിയുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ മാത്രമല്ല 30 ദിവസത്തെയും ശമ്പളം കട്ട് ചെയ്യണം : പ്രതികരണവുമായി പി.സി ജോര്‍ജ്
സ്വന്തം ലേഖകന്‍ കാഞ്ഞിരപ്പള്ളി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ഫണ്ടിലേക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കട്ട് ചെയ്യുമെന്ന് ഉത്തരവ് വന്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. അധ്യാപക സംഘടനകള്‍ സാലറി ചലഞ്ചിനുള്ള ഉത്തരവ് കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചിരുന്നു. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സാലറി ചലഞ്ചില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പി..സി ജോര്‍ജ്ജ് എം.എല്‍.എ രംഗത്ത് എത്തിയിരിക്കുകയാണ്. ജോലി ചെയ്യാതെ വീട്ടില്‍ സുഖിച്ച് കുത്തിയിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ ദിവസത്തേയും ശമ്പളം കട്ട് ചെയ്യണമെന്ന് കേരള ജന പക്ഷം നേതാവ് പി സി […]