കൊറോണയില്‍ ദുരിതം അനുഭവിക്കുന്ന ദിവസവേതനക്കാര്‍ക്കും കുട്ടികള്‍ക്കും സഹായ ഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍
സ്വന്തം ലേഖകന്‍ മുംബൈ: കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ മുംബൈയില്‍ ദിവസ വേതനക്കാരും കുട്ടികള്‍ക്കും സഹായ ഹസ്തവുമായി സച്ചിന്‍ തെണ്ടുല്‍ക്കര്‍. ദിവസ വേതനക്കാരും കുട്ടികളും ഉള്‍പ്പെടെ 4000 ആളുകള്‍ക്കാണ് സഹായം നല്‍കുക. ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷന്റെ പരിധിയില്‍ വരുന്ന 4000 പേര്‍ക്കാണ് സച്ചിന്‍ സഹായം എത്തിച്ചത്. എച്ച്ഐ5 യൂത്ത് ഫൗണ്ടഷനിലൂടെയാണ് കൊറോണക്കാലത്ത് സച്ചിന്‍ സഹായമെത്തിച്ചത്. ഫൗണ്ടേഷന്‍ സച്ചിന്റെ സഹായത്തിന് നന്ദിയറിയിച്ച് നടത്തിയ ട്വീറ്റിലൂടെയാണ് ഇക്കാര്യം പരസ്യമായത്. തുക വെളിപ്പെടുത്തിയില്ലെങ്കിലും സച്ചിന്റെ കരുതല്‍ കൊണ്ട് നാലായിരം പേര്‍ക്ക് സഹായമെത്തിച്ചതായാണ് ഫൗണ്ടേഷന്‍ […]