‘റബ്‌കോയുടേത് പൊതുമേഖലയിൽ ഉൽപാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉൽപന്നം; വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നത്’: മന്ത്രി വി എൻ വാസവൻ
സ്വന്തം ലേഖകൻ കോട്ടയം: പൊതുമേഖലയിൽ ഉൽപാദിപ്പിക്കുന്നതിൽ ഏറ്റവും മികച്ച ഉൽപന്നങ്ങളാണ് റബ്‌കോയുടേതെന്ന് മന്ത്രി വി എൻ വാസവൻ. ഗാന്ധിനഗർ മാളിയേക്കൽ പവലിയനിൽ നടക്കുന്ന റബ്‌കോ പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. റബ്‌കോ ഉൽപന്നങ്ങൾ വിപണിയിൽ ലോകോത്തര നിലവാരം പുലർത്തുന്നതാണ്. ഉപയോക്താക്കളിലേക്ക് എത്തിക്കുന്ന ഉൽപന്നങ്ങളുടെ നിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് റബ്‌കോ തുടക്കം മുതൽ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. റബ്‌കോ ഗ്രൂപ്പ് ചെയർമാൻ കാരായി രാജൻ അധ്യക്ഷനായി. ചങ്ങനാശേരി അർബൻ കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ വി റസൽ ആദ്യ വിൽപന നടത്തി. റബ്‌കോയുടെ […]