play-sharp-fill

ഋഷഭ് പന്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതി; തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി; ഡ്രൈവിംഗിനിടെ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ്

കാർ അപകടത്തില്‍ നിന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. പന്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരുക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരുക്കുണ്ട്. ഡല്‍ഹിയില്‍ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് ഋഷഭ് പന്തിന് അപകടം സംഭവിച്ചത്. ഇന്നലെ രാവിലെ ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് കാര്‍ അപകടം ഉണ്ടായത്. കാര്‍ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. കാറിന്റെ വിന്‍ഡ് സ്‌ക്രീന്‍ തകര്‍ത്താണ് […]

ഋഷഭ് പന്തിൻ്റെ കാർ അപകടത്തിൽപ്പെട്ട് തീ പിടിച്ചു; കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്; പരിക്ക് ഗുരുതരമല്ലെന്ന് പോലീസ്

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു. ഹമ്മദപുര്‍ ഝലിന് സമീപം റൂര്‍കിയിലെ നാര്‍സന്‍ അതിര്‍ത്തിയില്‍ വച്ചാണ് അപകടമുണ്ടായത്. ഓടിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു അപകടത്തെ തുടർന്ന് വാഹനം പൂർണമായും കത്തിനശിച്ചു . അപകടത്തിൽ പെടുമ്പോൾ പന്ത് കാറിൽ ഒറ്റയ്ക്കായിരുന്നു കാറിൻ്റെ ഗ്ലാസ് തല്ലിപ്പൊട്ടിച്ചാണ് താരം പുറത്തെത്തിയത്.തലയ്ക്കും കാലിനും പരിക്കേറ്റ ഋഷഭ് പന്തിനെ ആദ്യം റൂര്‍കിയിലെ സക്ഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പന്തിനെ ഡെഹ്രാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഡൽഹിയിൽനിന്ന് സ്വന്തം നാടായ റൂർക്കി ലേക്ക് പോവുകയായിരുന്നു പന്ത്. വെള്ളിയാഴ്ച പുലർച്ചെയാണ് […]