ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം;ശസ്ത്രക്രിയ വലത് കാൽ മുട്ടിൽ; ചികിത്സ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ ;ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളി
സ്വന്തം ലേഖകൻ മുംബൈ: അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരം. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്നലെയാണ് ശസ്ത്രക്രിയ നടത്തിയത്. നിലവിൽ മൂന്ന് ദിവസത്തെ നിരീക്ഷണത്തിലാണ് ഋഷഭ് പന്ത്. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഋഷഭ് പന്ത് ചികിത്സയിൽ തുടരുന്നത്. ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ […]