play-sharp-fill

അന്നംമുട്ടിക്കുന്ന അരിവില; വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ഇടപെടാ​​​തെ സര്‍ക്കാര്‍, ഇനി പ്രതീക്ഷ ജനുവരിയിലെ വിളവെടുപ്പില്‍ ഇനി ജനുവരിയിലാണ് പുതിയ വിളപ്പെടുപ്പിന്റെ ഭാഗമായി അരി കൂടുതലായി വിപണിയില്‍ എത്തുകയുള്ളൂ. തുടര്‍ന്ന് അല്‍പം വിലകുറയാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

മലയാളിയുടെ പ്രധാന ഭക്ഷ്യവസ്തുവായ അരിയുടെ വില ഉയര്‍ന്നു തന്നെ. കഴിഞ്ഞ ജൂലൈ-ഓഗസ്റ്റ് മുതല്‍ ഉയര്‍ന്നുതുടങ്ങിയ വിലയില്‍ നേരിയ ഇടിവുപോലുമില്ല. കഴിഞ്ഞ നാലു മാസംകൊണ്ടു മാത്രം വില ഇരട്ടിയോളം വര്‍ധിച്ചിട്ടും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടലുണ്ടാകുന്നില്ല. മട്ട വടി , ജയ, സുരേഖ എന്നിവയാണ് കേരളത്തില്‍ കൂടുതലായി വിറ്റഴിക്കപ്പെടുന്നത്. കഴിഞ്ഞ ജൂലൈയില്‍ കിലോയ്ക്ക് 36 രൂപയുണ്ടായിരുന്ന മട്ട വടി അരിക്ക് നിലവില്‍ 60 രൂപയാണ് വില. 56 മുതല്‍ 60 രൂപവരെയാണ് പല ബ്രാന്‍ഡ് അരിക്കും വില. കിലോയ്ക്ക് 25 മുതല്‍ 30 രൂപവരെ വിലകൂടിയെന്നത് ഞെട്ടിപ്പിക്കുന്നതാണ്. […]