play-sharp-fill

‘പെലയന്‍ പോലീസെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കും; ഞങ്ങടേ പറമ്പീക്കോടെ ഒരു പെലയന്റേം കാറുപോണ്ടാന്ന് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്; സൈക്കിള്‍ ചവിട്ടി കവലയില്‍ എത്തിയപ്പോള്‍ തന്നെ നാട്ടുകാരുടെ റിവ്യൂ വന്നൂ’കൊള്ളാം നല്ല അസ്സല്‍ പെല കളര്‍ സൈക്കിള്‍’; സംവരണ പരിധി 50 ശതമാനം കടക്കരുതെന്ന സുപ്രധാന വിധിക്ക് പിന്നാലെ കണ്ണ് നിറയിക്കുന്ന കുറിപ്പുമായി അക്ഷയ് ദാസന്‍ ദളിതന്‍; സംവരണത്തിന്റെ ആവശ്യമില്ലെന്ന് വാദിക്കുന്നവര്‍ വായിക്കുക

സ്വന്തം ലേഖകന്‍ കൊച്ചി: സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസ് വിധി പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്ന് സുപ്രീം കോടതി. മറാഠ സംവരണ നിയമം സുപ്രീം കോടതി റദ്ദാക്കി. പിന്നാക്ക പട്ടിക രാഷ്ട്രപതിയുടെ അധികാര പരിധിയിലാണ്. പട്ടിക തയാറാക്കാന്‍ നിയമസഭയ്ക്ക് അധികാരം വേണമെന്ന് കേരളം വാദിച്ചിരുന്നു. സംവരണം 50 ശതമാനം കടക്കാമെന്നായിരുന്നു കേരളത്തിന്റെ നിലപാട്. സംവരണ വിഷയത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് അക്ഷയ് ദാസന്‍ എന്ന യുവാവ്. വൈറലായ കുറിപ്പ് വായിക്കാം; ‘ആദ്യമായിട്ടാണ് ഈ ഗ്രൂപ്പില്‍ ഒരു പോസ്റ്റിടുന്നത്. ഒരുപാട് വിഷമത്തോടേയാണ് ഇതെഴുതുന്നത്. […]

മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം ; ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും പത്ത് ശതമാനം സംവരണം ഉറപ്പാക്കാൻ ഉത്തരവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : മുന്നാക്കക്കാരിലെ പിന്നോക്കക്കാർക്കും ഇനി സംവരണം. മുന്നോക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കായി ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന് മാനദണ്ഡങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. . പിന്നാക്ക വിഭാഗത്തിന് സംവരണം അനുവദിക്കുന്ന സ്ഥാപനങ്ങളിലാണ് സംവരണം ബാധകം. സംവരണ തസ്തിക നികത്തപ്പെടാത്തതിന്റെ റിപ്പോർട്ട്, വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പൊതുഭരണവകുപ്പിന് നൽകണം. ആറുമാസത്തെ പ്രതീക്ഷിത ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്. ന്യൂനപക്ഷ പദവിയില്ലാത്തതും മറ്റു നിയമവകുപ്പ് മുൻ സെക്രട്ടറി കെ. ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം. […]

സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിൽ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് : സുപ്രധാന വിധിയുമായി സുപ്രീംകോടതി

സ്വന്തം ലേഖകൻ ന്യൂഡൽഹി: സംവരണം മൗലികാവകാശമല്ല, സർക്കാർ ജോലിയിലെ സ്ഥാനക്കയറ്റത്തിൽ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ് തീരുമാനിക്കേണ്ടത്, അതിനായി നിർബന്ധിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. സംവരണ വിഷയത്തിൽ രാജ്യത്താകമാനം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് വിധി. ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിൽ എസ്.സി ,എസ്.ടി വിഭാഗങ്ങൾക്ക് സംസ്ഥാനസർക്കാർ സ്ഥാനക്കയറ്റം നിഷേധിച്ച തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2012 സെപ്റ്റംബർ അഞ്ചിലെ ഉത്തരവിനെതിരെയായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്ത് ഉത്തരാഖണ്ഡ് സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവു […]

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനങ്ങൾ ചട്ടം മറികടന്ന് ; സംവരണം വളഞ്ഞ വഴിയ്ക്ക്

  സ്വന്തം ലേഖകൻ കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ചട്ടം മറികടന്ന് സാമ്പത്തിക സംവരണം നടപ്പാക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് 2 / എൽ.ഡി. ക്‌ളാർക്ക് നിയമനത്തിലാണ് വിജ്ഞാപനം ചെയ്യാത്ത സംവരണം ഉൾപ്പെടുത്തി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് സാദ്ധ്യതാപട്ടിക തയ്യാറാക്കിയത്. ഭരണഘടനയ്ക്കും ചട്ടങ്ങൾക്കും നിയമങ്ങൾക്കും കീഴ്‌വഴക്കങ്ങൾക്കും വിജ്ഞാപനത്തിനും വിരുദ്ധമാണ് ഈ നീക്കം.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് ദേവസ്വം ബോർഡുകളിൽ 10 ശതമാനം സംവരണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ അത് ഇതുവരെ നടപ്പാക്കിയിരുന്നില്ല. ഇതോടെ […]

നാല് പതിറ്റാണ്ടായി തുടർന്നിരുന്ന തെറ്റുതിരുത്തി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ; പിന്നോക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ തീരുമാനം, നടപടി ഡോ. ടി. പി സെൻകുമാറിന്റെ കർശനനിലപാടിനെത്തുടർന്ന്

  സ്വന്തം ലേഖിക തിരുവനന്തപുരം: നാലുപതിറ്റാണ്ടിലധികമായി തുടരുന്ന തെറ്റുതിരുത്തി എ ക്ലാസ് ഉന്നത തസ്തികകളിലടക്കം നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങൾക്ക് ഭരണഘടനാപരമായ സംവരണം അനുവദിക്കാൻ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് തീരുമാനിച്ചു. ഇതുപ്രകാരം പിന്നാക്ക വിഭാഗങ്ങൾക്ക് 27%, പട്ടികജാതിക്കാർക്ക് 15%, പട്ടികവർഗത്തിന് 7.5% സംവരണം ലഭിക്കും. കെ. സോമപ്രസാദ് എം.പി അടക്കമുള്ളവരുടെ ഇടപെടലുകളെത്തുടർന്ന് ബി ക്ലാസ് കാറ്റഗറിയിൽ നാമമാത്രമായും സി, ഡി ക്ലാസുകളിൽ ഏതാനും തസ്തികകളിലും സംവരണം നൽകിയെങ്കിലും എ ക്ലാസ് തസ്തികകൾ ഒഴിവാക്കിയിരുന്നു. ഗവേണിംഗ് ബോഡി അംഗമായ മുൻ പൊലീസ് […]