കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് വീമ്പ് പറയുന്ന സര്‍ക്കാര്‍ ഒരുവശത്ത്; പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം മറുവശത്ത്; കാഞ്ഞിരപ്പള്ളി കൂരംതൂക്കിലെ റേഷന്‍കടയ്ക്ക് മുന്നില്‍ കാത്ത് നിന്ന് വലഞ്ഞ് ജനങ്ങള്‍; രാവിലെ പത്തരയായിട്ടും തുറക്കാത്ത റേഷന്‍കടയ്‌ക്കെതിരെ വന്‍ പ്രതിഷേധം; കട തുറക്കാൻ താമസിച്ച വിവരം അന്വേഷിച്ചവരോട് വേണേൽ മേടിച്ചാൽ മതിയെന്ന് കടയുടമ
തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കാഞ്ഞിരപ്പള്ളി: കോവിഡ് കാലത്ത് അന്നം മുട്ടിച്ചില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍, പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രം നാടിന് ശാപമാകുന്നു. കൂവപ്പള്ളിയ്ക്ക് സമീപം കൂരംതൂക്കിലെ പൊതുവിതരണ കേന്ദ്രം തുറക്കുന്നത് കടയുടമയ്ക്ക് തോന്നുന്ന സമയത്താണെന്നാണ് പ്രദേശവാസികളുടെ ആരോപണം. പത്തരയായിട്ടും തുറക്കാത്ത പൊതുവിതരണ കേന്ദ്രത്തിന് മുന്നില്‍ കാത്ത് നിന്ന് വലയുകയാണ് ജനങ്ങള്‍. തുറക്കാൻ താമസിച്ച വിവരം അന്വേഷിക്കുന്നവരോട് വേണേൽ മേടിച്ചാൽ മതിയെന്ന മറുപടിയാണ് കടയുടമയ്ക്ക്. അർഹതയുള്ളവർക്ക് നല്കേണ്ട റേഷൻ സാധനങ്ങൾ മറിച്ചുവിൽക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്. രാവിലെ 8 മുതല്‍ 12 വരെയും ഉച്ചയ്ക്ക് ശേഷം 4മുതല്‍ […]