കാമുകനൊപ്പമുള്ള ആദ്യ ഒളിച്ചോട്ടം അൻസിയെ അഴിക്കുള്ളിലാക്കി ; ജാമ്യം കിട്ടാൻ ഒരു ലക്ഷം രൂപ മുടക്കിയത് ഭർത്താവ് ; ഭർത്താവിനൊപ്പം കഴിയവേ റംസിയുടെ സഹോദരി അൻസി വീണ്ടും കാമുകനൊപ്പം ഒളിച്ചോടി : വീട്ടിൽ നിന്നുമിറിങ്ങിയത് അക്ഷയകേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ്
സ്വന്തം ലേഖകൻ കൊല്ലം: പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കൊട്ടിയം സ്വദേശിനിയായ റംസി(24)യുടെ സഹോദരി അൻസി വീണ്ടും പിഞ്ചു കുഞ്ഞിനെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം കടന്നു കളഞ്ഞു. ഇത് രണ്ടാം തവണയാണ് അൻസി കാമുകനൊപ്പം പോകുന്നത്. നെടുമങ്ങാട് അരുവിക്കര മണ്ടേല സ്വദേശി സഞ്ചുവിനൊപ്പമാണ് അൻസി പോയത്. ജനുവരി 17 ന് ഇയാൾക്കൊപ്പം പോയിരുന്നു. തുടർന്ന് അൻസിയുടെ ഭർത്താവും പിതാവും നൽകിയ പരാതിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞതിന് പൊലീസ് ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം അറസ്റ്റ് […]