നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്തവര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമി ;മുണ്ടക്കയത്ത് നോമ്പ് തുറക്കാന്‍ ഭക്ഷണമില്ലാതെ ബുദ്ധിമുട്ടുന്നവര്‍ വിളിക്കൂ ഈ നമ്പരുകളില്‍
സ്വന്തം ലേഖകന്‍ കോട്ടയം : മുണ്ടക്കയത്ത് നോമ്പുതുറക്കാന്‍ നിവൃത്തിയില്ലാത്ത വര്‍ക്ക് ആശ്വാസവുമായി ഇര്‍ഷാദിയ അക്കാദമിയും, എസ് വൈ എസ് സാന്ത്വനവും. റമദാനില്‍ പള്ളികളില്‍ നോമ്പുതുറക്കുള്ള ഭക്ഷണം ഇല്ലാത്തതിനാല്‍ ഭക്ഷണം കിട്ടാതെ പ്രയാസപ്പെടുന്ന വര്‍ക്ക് ഇര്‍ഷാദിയ പ്രവര്‍ത്തകരും സാന്ത്വനം വളണ്ടിയര്‍മാരും ഭക്ഷണം എത്തിച്ചു നല്‍കും. നോമ്പ് തുറക്കുന്നതിനുള്ള ഭക്ഷണത്തിനായി 7907660963, 9539249809, 9846686786 ഈ നമ്പറുകളില്‍ വിളിച്ച് ആവശ്യപ്പെടാം. അര്‍ഹരായ ആളുകള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കും. നോമ്പ് തുറക്കാന്‍ ഉള്ള വിഭവങ്ങള്‍, സഹായങ്ങള്‍ നല്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇര്‍ഷാദിയ അക്കാദമിയുമായി ബന്ധപ്പെടണമെന്നും ഇര്‍ഷാദിയ സെക്രട്ടറി ലിയാഖത്ത് സഖാഫി […]