play-sharp-fill

പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഉടൻ തീരുമാനമാകും ; മകൻ ജയിൽ മോചിതനാകുന്നതും കാത്ത് അർപുതമ്മാൾ

സ്വന്തം ലേഖകൻ ചെന്നൈ: പേരറിവാളനുള്‍പ്പെടെയുള്ള രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമാകും. ഇത് സംബന്ധിച്ച നിർദേശം സുപ്രീം കോടതി ഗവര്‍ണര്‍ക്ക് നൽകി. 1991-ല്‍ ജയിലിലായതു മുതല്‍ ശിക്ഷ അനുഭവിക്കുന്ന പേരറിവാളന്റെ പെരുമാറ്റം മികച്ചതായിരുന്നുവെന്ന് അഭിഭാഷകന്‍ കെ.ശിവകുമാര്‍ പറഞ്ഞു. ‘എന്റെ മകന്‍ ജയിലില്‍നിന്നു പുറത്തിറങ്ങുമെന്നു തന്നെയാണു ഉറച്ച വിശ്വാസമെന്ന് പേരറിവാളന്റെ അമ്മ അര്‍പുതമ്മാള്‍ പറയുന്നു. ഇത്തവണ മോചനമുണ്ടാകുമെന്നും നീതി ഇനി വൈകിപ്പിക്കാനാകില്ലെന്നുമാണ് അഭിഭാഷകന്റെ പ്രതീക്ഷ. ഇത്തവണ ശുഭ വാര്‍ത്തയുണ്ടാകുമെന്നു തന്നെയാണു വിശ്വാസമെന്നു പേരറിവാളന്റെ പിതാവ് ജ്ഞാനശേഖരന്‍ പറയുന്നു. അര്‍പുതമ്മാള്‍ […]

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ; ആത്മഹത്യാ ശ്രമത്തിന്റെ യഥാർത്ഥ കാരണം പുറത്ത് കൊണ്ടുവരണമെന്ന് നളിനിയുടെ അഭിഭാഷകൻ

സ്വന്തം ലേഖകൻ വെല്ലൂർ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. നളിനി ശ്രീഹരന്റെ അഭിഭാഷകൻ പുകളേന്തിയാണ് ഇക്കാര്യം അറിയിച്ചത്. തിങ്കളാഴ്ച രാത്രിയാണ് നളിനി ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നും അഭിഭാഷകൻ പറയുന്നു. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട നളിനി 29 വർഷമായി വെല്ലൂർ വനിതാ ജയിലിൽ തടവ് ശിക്ഷയിലാണ്. എന്നാൽ കഴിഞ്ഞ 29 വർഷത്തെ ജയിൽ ജീവിതത്തിനിടയിൽ ആദ്യമായിട്ടാണ് ഇത്തരൊരു ശ്രമം നളിനിയിൽ നിന്നും ഉണ്ടാവുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നളിനിയുടെ ആത്മഹത്യ […]