കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് മാംസാഹാരം കഴിക്കരുത് ; ജീവിതത്തിലൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ബി.ജെ.പി നേതാവ്
സ്വന്തം ലേഖകൻ ന്യൂഡൽഹി: കണ്ണ് തുറന്നാണ് നമ്മൾ ജനിച്ചത്, അതുകൊണ്ട് നമ്മൾ മാംസാഹാരം കഴിക്കരുത്. ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് വിദ്യാർത്ഥികളെകൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ഗുജാറാത്ത് സ്പീക്കറും ബി.ജെ.പി നേതാവായ രാജേന്ദ്ര ത്രിവേദി . ശ്രീനാരായണ കൾച്ചർ മിഷൻ നടത്തുന്ന സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളെക്കൊണ്ട് ജീവിതത്തിലൊരിക്കലും മാംസാഹാരം കഴിക്കില്ലെന്ന് പ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു അദ്ദേഹം. മാംസാഹാരം ഇന്ത്യൻ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്നാണ് ത്രിവേദി വിദ്യാർത്ഥികൾക്ക് മുന്നിൽ അവകാശപ്പെട്ടത് . കൂടാതെ കണ്ണടച്ച് ജനിച്ചവരെല്ലാം മാംസാഹാരികളാണെന്നും അദ്ദേഹം പറഞ്ഞു. ‘ നമ്മൾ ഒരിക്കലും മാംസാഹാരം കഴിക്കരുതെന്നാണ് ഇന്ത്യൻ സംസ്‌കാരം പറയുന്നത്. […]