play-sharp-fill

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പോര് ശക്തം; പ്രവര്‍ത്തകസമിതിയിലേക്ക് അവകാശവാദമുന്നയിച്ച്‌ അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും; തരൂരിൻ്റെ വരവും സസ്പെൻസിൽ

സ്വന്തം ലേഖകൻ ദില്ലി:രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പോര് പ്രവര്‍ത്തക സമിതിയിലേക്കും കടക്കുമെന്നതിൻ്റെ സൂചനകൾ നൽകികൊണ്ട് അവകാശവാദവുമായി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും രംഗത്ത്. സമിതിയില്‍ യുവ പ്രാതിനിധ്യം ഉറപ്പ് വരുത്തണമെന്ന് സച്ചിനെ പിന്തുണക്കുന്നവര്‍ പറയുന്നു. തരൂരിനായി വാദിക്കുന്നവര്‍ സച്ചിന്‍ പൈലറ്റിനെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് ശശി തരൂര്‍ എംപി വ്യക്തമാക്കി. നാമനിര്‍ദ്ദേശം ചെയ്യപ്പെടുമെന്ന് പ്രതീക്ഷയില്ലെന്നും തരൂര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ നേതൃത്വം നീക്കം നടത്തുന്നതിനിടെ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് വേണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്ലീനറി സമ്മേളനത്തിലേക്ക് കോണ്‍ഗ്രസ് കടക്കുമ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്ക് […]