കടുത്ത ചൂടിന് ശമനം;സംസ്ഥാനത്ത് വേനൽമഴയെത്തി.! കോട്ടയം, പത്തനംതിട്ട, എറണാകുളം ഉൾപ്പടെ വിവിധ ജില്ലകളിൽ പരക്കെ മഴ
സ്വന്തം ലേഖകൻ കോട്ടയം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴയെത്തി.കോട്ടയം, പത്തനംതിട്ട, എറണാകുളം,മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ പരക്കെ മഴ പെയ്തു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ വേനൽ മഴയാണ്. കോട്ടയം ജില്ലയുടെ മലയോര മേഖലയിലും മികച്ച രീതിയിൽ മഴ ലഭിച്ചു. വിവിധ ജില്ലകളിൽ 17 വരെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇടിമിന്നൽ കഠിനമാകും, ജാഗ്രത വേണം ചാറ്റൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം. വേനൽക്കാലമായതിനാൽ മഴക്കാറ് മൂടുമ്പോൾ പെട്ടെന്നു തുണികൾ എടുക്കാൻ ടെറസിലേക്കും മുറ്റത്തേക്കും […]