ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ആറ് ട്രെയിനുകളിൽ മിന്നൽ പരിശോധന..! പിടിയിലായത് 89 പേർ..! പരിശോധന കോട്ടയം റെയിൽവെ സ്റ്റേഷനിലും തിരുവനന്തപുരത്തും..!
സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്താൻ തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിലും കോട്ടയം റെയിൽവെ സ്റ്റേഷനിലും മിന്നൽ പരിശോധന നടത്തി. ടിക്കറ്റില്ലാതെ യാത്ര ചെയ്ത 89 പേരാണ് പരിശോധനയിൽ കുടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും ടിക്കറ്റ് തുകയും പിഴയും ഈടാക്കിയെന്നും റെയിൽവെ അധികൃതർ അറിയിച്ചു. ആകെ ആറ് ട്രെയിനുകളിലാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്. തിരുവനന്തപുരത്തിനും കോട്ടയത്തിനും ഇടയിലായിരുന്നു പരിശോധന. ജനറൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള യുടിഎസ് എന്ന മൊബൈൽ ആപ്ലിക്കേഷന്റെ പ്രചാരണത്തിന്റെ കൂടെ ഭാഗമായാണ് പരിശോധന നടത്തിയത്. ടിക്കറ്റില്ലാതെ പിടിയിലായവരിൽ നിന്നായി […]