play-sharp-fill

കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനം; കഴുത്തിനും കണ്ണിനും പരിക്കേറ്റ വിദ്യാർത്ഥി ചികിത്സയിൽ; അഞ്ചുപേർക്ക് സസ്പെൻഷൻ; പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർ

സ്വന്തം ലേഖകൻ കോഴിക്കോട്: കൂളിംഗ് ഗ്ലാസ് വെച്ചതിനു വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. മുക്കം കെ.എം.സി.റ്റി പോളി ടെക്നിക് കോളേജിലെ ബയോ മെഡിക്കൽ വിദ്യാർത്ഥി മുഹമ്മദ് ജാബിറിനാണ് മർദനമേറ്റത്. കഴുത്തിനും കണ്ണിനും പരിക്കേറ്റ ജാബിർ കോളേജിലെ ആന്റി റാഗിങ്ങ് സെല്ലിലും മുക്കം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. സംഭവം വലിയ വാര്‍ത്തയായതിന് പിന്നാലെ അഞ്ച് സീനിയര്‍ വിദ്യാർഥികളെ കോളേജിൽ നിന്നും സസ്പെന്‍റ് ചെയ്യുകയായിരുന്നു. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും കോളജ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച […]

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക് ; അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിൽ ; സംഭവത്തിൽ കർശന നടപടിയുമായി അസം മുഖ്യമന്ത്രി

റാഗിങ്ങിൽ നിന്ന് രക്ഷപ്പെടാൻ ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് ചാടിയ വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. ദിബ്രുഗഡ് സർവകലാശാലയിലാണ് സംഭവം. സംഭവത്തിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾ പിടിയിലായി. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമ്മ പറഞ്ഞു. സർവകലാശാലയിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻറ് വിദ്യാർത്ഥിയായ ആനന്ദ് ശർമയാണ് ഹോസ്റ്റലിലെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ ആനന്ദ് ശർമയെ ഇപ്പോൾ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആനന്ദ് ശർമ നിരന്തരമായി സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗിന് ഇരയായിരുന്നു എന്നാണ് മാതാപിതാക്കൾ […]