13 വർഷത്തിന് ശേഷം സുപ്രീം കോടതി കൊളീജിയത്തിൽ വനിതാ അംഗം
സ്വന്തം ലേഖിക ന്യൂയൂഡൽഹി : സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിയായ ജസ്റ്റിസ് ആർ.ഭാനുമതി കൊളീജിയത്തിൽ അംഗമായി. പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു വനിതാ ജഡ്ജി കൊളീജിയം അംഗമാകുന്നത്. ഇപ്പോൾ 64 വയസു കഴിഞ്ഞ ഭാനുമതി ഒൻപത് മാസമാണ് കൊളീജിയത്തിലുണ്ടാകുക. 2020 ജൂലായ് 19ന് വിരമിക്കും. 2006 ൽ വിരമിച്ച ജസ്റ്റിസ് റുമ പാൽ ആണ് അവസാനം കൊളീജിയം അംഗമായ വനിത. അവർ മൂന്ന് വർഷം കൊളീജിയം അംഗമായിരുന്നു. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ഉൾപ്പെടെയുള്ള ജഡ്ജിമാരെയും സുപ്രീംകോടതി ജഡ്ജിമാരെയും നിയമിക്കാനും സ്ഥലംമാറ്റാനും ശുപാർശ നൽകുന്നത് കൊളീജിയമാണ്. ചീഫ് […]