play-sharp-fill

ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ താൽപര്യമില്ല, വിവാഹ മോചനം തരണം ; നിർഭയക്കേസ് പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി : എന്റെ ഭർത്താവ് നിരപരാധിയാണ്, ഭർത്താവ് മരിച്ചാൽ വിധവയായി ജീവിക്കാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് നിർഭയവധക്കേസിലെ പ്രതിയായ അക്ഷയ്‌സിങ്ങിന്റെ ഭാര്യ കോടതിയെ സമീപിച്ചു. പ്രതികളെ തൂക്കിലേറ്റാനിരിക്കെ പ്രതി അക്ഷയ്കുമാർ സിങ്ങിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയ്ക്കാണ് പ്രതികളെ തൂക്കിലേറ്റുന്നത്. നാലു പ്രതികളെയും ഒരുമിച്ച് തൂക്കിലേറ്റാനുള്ള കഴുമരം തിഹാർ ജയിലിൽ ഒരുങ്ങിക്കഴിഞ്ഞു. ഇതിനിടെയാണ് കേസിൽ പ്രതിയായ അക്ഷയ് കുമാർ സിങ്ങിന്റെ ഭാര്യ പുനിത സിങ്ങ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. ഭർത്താവ് പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ഹിന്ദുവിവാഹ നിയമപ്രകാരം […]